KeralaLatest NewsNews

പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കുന്നത്: മുന്നാക്ക സംവരണ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്നാക്ക സംവരണവിഷയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ കൈപിടിച്ച്‌ ഉയര്‍ത്തുന്നതിനുള്ള സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണ് ആര്‍.എസ്.എസ്‌ നടത്തികൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഇന്നുള്ള തോതില്‍ സംവരണം തുടരുമെന്ന നയത്തില്‍ എല്‍.ഡി.എഫ് ഉറച്ചുനില്‍ക്കുന്നു. അതോടൊപ്പം മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: വാളയാറിലും പന്തളത്തും കാണുന്നത് പിണറായിയുടെ ദളിത് വിരുദ്ധത: നീതി ലഭിക്കുന്നതുവരെ ഇവരോടൊപ്പം ബിജെപിയും ഉണ്ടാകുമെന്ന് സന്ദീപ് വാര്യര്‍

നിലവിലുള്ള സംവരണം അതേപോലെ തുടരണം എന്ന നിലപാടാണ് എല്‍.ഡി.എഫ് മുന്നോട്ട് വച്ചത്. പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കുന്നത്. അത് രാജ്യത്താകമാനം ബാധകമായ നിയമമാണ്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുന്നവര്‍ ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും നിലവില്‍ സംവരണമുള്ള ഒരു വിഭാഗത്തിന്റെയും ഈ നിയമം ഹനിക്കുന്നില്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button