അടുത്തിടെ അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും നടി മേഘ്‌ന രാജിനും അടുത്തിടെയാണ് കുഞ്ഞുപിറന്നത്, തങ്ങളുടെ വീട്ടിലേക്കെത്തിയ കുഞ്ഞതിഥിയെ വലിയ ആഘോഷത്തോടെയാണ് സര്‍ജ കുടുംബം വരവേറ്റത്. കുഞ്ഞിനെ ചീരുവിന്റെ അനിയന്‍ ധ്രുവ് സര്‍ജയാണ് കൈകളില്‍ കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
മേഘ്നയുടെ നാടായ ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മേഘ്‌നയുടെ പ്രസവം. മേഘ്‌നയെയും കുഞ്ഞിനെയും കാണാന്‍ ആശുപത്രിയിലെത്തിയിരിക്കുകയാണ് നസ്രിയയും ഫഹദ് ഫാസിലും. മേഘ്‌നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ.
കൂടാതെ ചീരു മരിച്ചപ്പോഴും നസ്രിയ മേഘനയെ ആശ്വസിപ്പിച്ച് കൂടെത്തന്നെയുണ്ടായിരുന്നു. കുഞ്ഞിനായുള്ള കാത്തിരിപ്പ് ഏകദേശം നാല് മാസം പിന്നിട്ട സമയത്താണ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. ചീരുവിന്റെ മരണവാര്‍ത്ത സിനിമാലോകത്തെയും ഉറ്റവരെയും ആരാധകരെയും ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ചീരുവിന്റെ വേര്‍പാടിനു ശേഷം മേഘ്‌ന രാജിന് പരിപൂര്‍ണ പിന്തുണയുമായി അനിയന്‍ ധ്രുവും സര്‍ജ കുടുംബവും ഒപ്പം തന്നെയുണ്ട്. വലിയ ആഘോഷമായിട്ടായിരുന്നു മേഘ്‌നയുടെ ബേബി ഷവര്‍ ചടങ്ങുകളും മറ്റും സര്‍ജ കുടുംബം നടത്തിയത്.
Post Your Comments