Latest NewsKeralaNewsCrime

62 കാരിയെ വീട്ടിൽ കടന്നുകയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 32-കാരൻ അറസ്റ്റിൽ

കണ്ണൂർ : 62 കാരിയെ വീട്ടിൽ കടന്നുകയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. സംഭവശേഷം ഒളിവിൽ കഴിയുകയായിരുന്ന കണ്ണൂർ ധര്‍മ്മടം സ്വാമിക്കുന്ന് സ്വദേശി ശ്രീജിത്ത് (32) എന്നയാളെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനശ്രമം നടന്ന് ഒരു മാസത്തിലേറെ കഴിഞ്ഞതിനുശേഷമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

കഴിഞ്ഞ സെപ്റ്റംബർ 11നാണ് 62 കാരിയെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചത്.  സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന ശേഷമാണ് അവരെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. തനിച്ചുതാമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ മദ്യലഹരിയിലാണ് ഇയാൾ എത്തിയത്. ഭയന്നു വിറച്ച സ്ത്രീ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. എന്നാൽ ഇതിനകം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ പിന്നാലെ ഓടിയെങ്കിലും അന്ന് പിടികൂടാൻ സാധിച്ചില്ല. അതിനുശേഷം സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.

അതിനിടെ അപ്രതീക്ഷിതമായാണ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഒളിത്താവളത്തിൽ പറ്റി ധർമ്മടം സിഐ ശ്രീജിത്ത് കോടേരിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.. മാഹി ബോട്ട് ജെട്ടിക്ക് സമീപത്തു നിന്നാണ് പ്രതിയെ പോലിസ് പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button