തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍, ആരംഭിക്കുന്ന തീയതി തീരുമാനിച്ചു. പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്ന്, നവംബര്‍ രണ്ടിന് ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്ലസ് വണ്‍ ക്ലാസുകള്‍ കൂടി ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ 45ലക്ഷം കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമാവുകയാണ്.
തുടക്കത്തില്‍ രാവിലെ ഒമ്പതര മുതല്‍ പത്തര വരെ രണ്ട് ക്ലാസുകളാണ് പ്ലസ് വണ്ണിന് നടത്തുക പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചല്‍ ആദ്യ ആഴ്ച ശനി, ഞായര്‍ ദിവസങ്ങളില്‍ ആയിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ചില വിഷയങ്ങൾക്കും, പ്രൈമറി, അപ്പര്‍ പ്രൈമറി ക്ലാസുകളിലെ ഭാഷാ വിഷയങ്ങള്‍ക്കുമായി അവധി ദിവസങ്ങള്‍ കൂടി പ്രയോജനപ്പെടുത്തും. നിലവിൽ പല പ്ലാറ്റ് ഫോമുകളിലായിരുന്ന വിവിധ മീഡിയത്തിലെ ക്ലാസുകള്‍ firstbell.kite.kerala.gov.in എന്ന ഒറ്റ പോര്‍ട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.
Post Your Comments