പാലക്കാട്: സ്വർണക്കടത്ത് കേസിൽ കാരാട്ട് റസാഖിന് പങ്കുണ്ടെങ്കിൽ അത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ കാരാട്ട് റസാഖ് എം.എല്‍.എയ്ക്ക് പങ്കാളിത്തമുണ്ടെന്ന കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട് പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്വർണക്കടത്തിൽ എ.കെ.ജി സെന്ററും ക്ലിഫ് ഹൗസും ഒരേ പോലെയാണ് പ്രവർത്തിച്ചത്. ഇക്കാര്യം ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read also: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട
മുഖ്യപ്രതി കെ.ടി. റമീസുമായി കരാട്ട് റസാഖിന് ബന്ധമുണ്ടെന്നും കരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും വേണ്ടിയാണ് സ്വർണക്കടത്ത് നടത്തിയതെന്നും കേസിലെ പ്രതിയായ സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ പകർപ്പും പുറത്തുവന്നിരുന്നു.
Post Your Comments