മുംബൈ: ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് എട്ട് പുതിയ വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്. നവംബര്‍ മാസം അഞ്ച് മുതല്‍ വിമാനം ബംഗ്ലാദേശിലേക്ക് സര്‍വീസ് നടത്തുമെന്ന് കമ്പനി വക്താക്കള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള എയര്‍ ബബിള്‍ ഉടമ്പടി പ്രകാരമാണ് വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നത്. പുതിയ സര്‍വീസുകളെല്ലാം നവംബര്‍ 5 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
Read also: ക്വാറന്റൈനില്‍ കഴിയുന്നവരോട് അസഹിഷ്ണുത കാട്ടരുതെന്ന് മുഖ്യമന്ത്രി
ഉഭയക്ഷി എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്കും തിരിച്ചു വിമാനസര്‍വീസ് ആരംഭിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ആഗസ്റ്റില്‍ അറിയിച്ചിരുന്നു. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള കരാര്‍ സാധ്യമായാല്‍ 28 ഓളം വിമാന സര്‍വീസുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post Your Comments