Latest NewsIndiaNews

ക​ൽ​ക്ക​രി ബ്ലോ​ക്ക് അ​ഴി​മ​തി കേ​സി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രിയ്ക്ക് ശിക്ഷ വിധിച്ചു

ന്യൂ ഡൽഹി : ക​ൽ​ക്ക​രി ബ്ലോ​ക്ക് അ​ഴി​മ​തി കേ​സി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രിയ്ക്ക് ശിക്ഷ വിധിച്ചു. അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യ് മ​ന്ത്രി​സ​ഭ​യി​ൽ ക​ൽ​ക്ക​രി വ​കു​പ്പ് സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന ദി​ലീ​പ് റാ​യി​ക്ക് മൂ​ന്ന് വ​ർ​ഷം ത​ട​വാണ് ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക കോ​ട​തി വിധിച്ചത്.

Also read : അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കായി വിളക്ക് തെളിയിക്കാൻ രാജ്യത്തോടെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

1999ൽ ​ജാ​ർ​ഖ​ണ്ഡി​ൽ ക​ൽ​ക്ക​രി ബ്ലോ​ക്കു​ക​ൾ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സിലായിരുന്നു സ്പെ​ഷ​ൽ സി​ബി​ഐ ജ​ഡ്ജി ഭ​ര​ത് പ​രാ​ഷ​ർ ​ വി​ധി പ്രസ്താവിച്ചത്. ദി​ലീ​പ് റാ​യ്ക്ക് പു​റ​മേ മ​റ്റു ര​ണ്ടു​പേ​ർ​ക്കു​കൂ​ടി പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി മൂ​ന്നു​വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷയും വിധിച്ചിട്ടുണ്ട്. ദി​ലീ​പി​നെ​തി​രെ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button