KeralaLatest NewsNewsCrime

ഒമ്പത് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദനം; ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍

കോഴിക്കോട് : ഒമ്പത് വയസ്സുകാരിയായ കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പിതാവിന്റെ മര്‍ദനമേറ്റ് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് പയിമ്പ്ര തൂമ്പക്ക്യ കോളനിയിലെ ഓട്ടോ ഡ്രൈവറായ മുസ്തഫയാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചത്.

കുട്ടിയുടെ ദേഹമാസകലം മര്‍ദനമേറ്റ പാടുണ്ട്. ചിലയിടത്ത് തൊലി ഉരിഞ്ഞ് പോയതായും ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായിരുന്നു മര്‍ദനം. കുട്ടിയേയും അമ്മയേയും പിതാവ് സ്ഥിരമായി മര്‍ദിക്കറുണ്ടെന്നും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറഞ്ഞു.

മര്‍ദന വിവരം അമ്മ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ബാലാവകാശ കമ്മീഷന്‍ അധികൃതരും ഇടപെടുകയായിരുന്നു. പല കാരണങ്ങള്‍ പറഞ്ഞാണ് ഇയാൾ കുട്ടിയെ അമ്മയുടെ മുന്നില്‍ വെച്ച് പലപ്പോഴും മര്‍ദിച്ചിരുന്നത്.ഒപ്പം ഭീഷണിപ്പെടുത്തിയിരുന്നതായും ഇവർ പറയുന്നു.

 

shortlink

Post Your Comments


Back to top button