Latest NewsUAENewsGulf

അറസ്റ്റ് ഭയന്ന് പ്രവാസി യുവതി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി മരിച്ചു

ഷാർജ: പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയത് ഭയന്ന് ആറാം നിലയിൽനിന്ന് ചാടിയ പ്രവാസി യുവതി തൽക്ഷണം മരിച്ചു. ഷാർജയിലെ അൽ മുറൈജ പ്രദേശത്താണ് സംഭവം. ഞായറാഴ്ച രാത്രിയാണ് പൊലീസിനെ കണ്ടു ഭയന്ന യുവതി കെട്ടിടത്തിനുമുകളിൽനിന്ന് താഴേക്കു ചാടിയത്. ഫിലിപ്പീൻസ് സ്വദേശിനിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് ഫിലിപ്പീൻസ് സ്വദേശിനിയായ മുപ്പതുകാരി അറബ് വംശജനായ സുഹൃത്തിനൊപ്പം ആളൊഴിഞ്ഞ അപ്പാർട്ട്മെന്‍റിലേക്ക് കയറിയത്. അറബ് യുവാവിന്‍റെയോ യുവതിയോടെയോ അപ്പാർട്ട്മെന്‍റ് ആയിരുന്നില്ല ഇത്. ഇവരെ കണ്ട അപ്പാർട്ട്മെന്‍റിന്‍റെ സെക്യൂരിറ്റി ജീവനക്കാരൻ ഉടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു.

ഉടമസ്ഥൻ വന്നു നോക്കുമ്പോൾ അപ്പാർട്ട്മെന്‍റിനുള്ളിലെ മുറിയിലിരുന്ന് യുവാവും യുവതിയും ഹുക്ക വലിക്കുകയായിരുന്നു. ഇവരോടെ അവിടെനിന്ന് പോകാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. ഇതേത്തുടർന്ന് ഉടമസ്ഥൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തിയതോടെ ഇരുവരും അവിടെനിന്ന് ഓടിരക്ഷപെടാൻ ശ്രമിച്ചു. എന്നാൽ യുവാവിനെ പൊലീസ് പിടികൂടി. കെട്ടിടത്തിന്‍റെ മുകളിലേക്ക് ഓടിക്കയറിയ യുവതി ആറാം നിലയിലെ ബാൽക്കണിയിൽനിന്ന് താഴേക്കു ചാടുകയായിരുന്നു. യുവതിയുടെ മൃതദേഹം രാത്രി ഒരു മണിയോടെ അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ അൽ ഗർബ് പൊലീസാണ് അന്വേഷണം നടത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button