ന്യൂഡല്‍ഹി: കൊറോണ വ്യാപനനിരക്ക് കുറഞ്ഞതിന് പിന്നാലെ മരണനിരക്കിലും കുറവ് രേഖപ്പെടുത്തി ഇന്ത്യ. മാര്‍ച്ച് മാസം 22ന് ശേഷം ആദ്യമായാണ് ഇന്ത്യയിലെ മരണനിരക്കില്‍ കുറവുവന്നിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. പതിനാല് സംസ്ഥാനങ്ങളിലും മറ്റ് കേന്ദ്ര ഭരണപ്രദേശങ്ങളിലും മരണനിരക്ക് ഒരു ശതമാനത്തിലും താഴെയെത്തിയെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളം,രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ബീഹാര്‍, ഒഡീഷ, അസ്സം, എന്നീ സംസ്ഥാനങ്ങളിലാണ് മരണനിരക്ക് കുറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നത്.
മെയ് മാസം ആദ്യം 3.23 ശതമാനമായി മരണനിരക്ക് ഉയര്‍ന്നതില്‍ നിന്നാണ് ഒരു ശതമാനത്തിലും താഴേയ്ക്ക് നില എത്തിയത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളുടെ മികവാണ് മരണനിരക്ക് പിടിച്ചുനിര്‍ത്താനായതെന്നാണ് നിഗമനം. 24 മണിക്കൂറില്‍ ആകെ 500 പേരാണ് കൊറോണമൂലം മരണപ്പെട്ടത്.
Post Your Comments