COVID 19UAENewsGulf

യുഎഇയിൽ ഇന്നും ആയിരം കടന്നു : പുതിയ കോവിഡ് കണക്കുകൾ പുറത്തുവിട്ടു

അബുദാബി : യുഎഇയിൽ തിങ്കളാഴ്ച്ച 1,111 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 126,234ഉം, മരണസംഖ്യ 480ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1819പേർ സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 120,750 ആയി ഉയർന്നു. നിലവില്‍ 5,004 പേര്‍ ചികിത്സയിലാണ്. 85,093 പരിശോധനകള്‍ കൂടി പുതുതായി നടത്തിയെന്നും . ഇതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 12.5 ദശലക്ഷത്തിലധികമായതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Also read : കൊറോണ വ്യാപനത്തിലെ കുറവിനൊപ്പം മരണനിരക്കിലും ശ്രദ്ധേയമായ കുറവുമായി ഇന്ത്യ

ഒമാനിൽ 422പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 16മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,13,354ഉം, മരണസംഖ്യ 1,190ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 390 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 99,668ആയി ഉയർന്നു. 87.9 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 43 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവിൽ 439പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 182 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button