Latest NewsInternational

തായ്‌വാന് ആയുധ വില്‍പന നടത്തുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ചൈനയുടെ ഉപരോധം

തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.

ബെയ്ജിങ്: അമേരിക്കന്‍ ആയുധ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന. തായ്‌വാനുമായി ഇടപാടുകള്‍ നടത്തുന്ന ആയുധകമ്ബനികള്‍ക്കാണ് ചൈന ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. 1949 മുതല്‍ ശത്രുതയില്‍ ഇരിക്കുന്ന രാജ്യങ്ങള്‍ ആണ് തായ്‌വാനും ചൈനയും. തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ ഇത് തായ്‌വാന്‍ അംഗീകരിക്കാന്‍ തയാറായിട്ടില്ല.

ഈ സാഹചര്യത്തില്‍ തായ്‌വാനെതിരെ ചൈന സൈനിക നീക്കം നടത്താനൊരുങ്ങി ഇരിക്കുന്ന സാഹചര്യത്തിലാണ് തായ്‌വാന്‍ കോടികളുടെ ആയുധ ഇടപാട് അമേരിക്കയായി നടത്തുന്നത്. ഇത് തങ്ങള്‍ക്ക് തിരിച്ചടിയാകും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് അമേരിക്കക്കെതിരെ ചൈന ഇപ്പോള്‍ ഇങ്ങനെയൊരു നീക്കതിനൊരുങ്ങുന്നത്.

read also: വഴക്കുപറഞ്ഞതിന് വീട്ടില്‍ നിന്നും ഇറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 19കാരനോടൊപ്പം വനത്തില്‍ നിന്നും കണ്ടെത്തി

ലോക്ഹീഡ് മാര്‍ട്ടിന്‍ പോലുള്ള അമേരിക്കന്‍ ആയുധ കമ്പനികള്‍ കോടി കണക്കിന് രൂപയുടെ ആയുധ ഇടപാടാണ് തായ്‌വാനുമായി നടത്തുന്നത്. അമേരിക്കയായുള്ള തായ്‌വാന്‍റെ ബന്ധം ആശങ്കയോടെയാണ് ചൈന നോക്കിക്കാണുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button