ബീജിംഗ്: ചൈന തായ്‌വാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നതായി സൂചന. തായ്‌വാന്‍ കടലിടുക്കില്‍ ചൈനയുടെ യുദ്ധവിമാനങ്ങളും കപ്പലുകളും സജ്ജമാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, തായ്‌വാന് യുഎസിന്റെ പിന്തുണയുള്ളതിനാല്‍ എടുത്തുചാടിയുള്ള സൈനിക നടപടിക്ക് ചൈന മുതിരില്ലെന്നാണ് കണക്കുകൂട്ടല്‍.
രാജ്യത്തെ കലുഷിതമായ അന്തരീക്ഷത്തിന്റെ സൂചനയെന്നോണം, തായ്‌വാനിലേക്കുള്ള വിമാനത്തിലുള്ളത് പകുതി യാത്രക്കാര്‍ മാത്രമാണ്. വിമാനത്താവള ജീവനക്കാരാകട്ടെ യാന്ത്രികമായാണ് പതിവുപരിശോധനകള്‍ നടത്തുന്നത്.
തായ്‌വാന്‍ കടലിടുക്കില്‍ ചൈനയുടെ ഒട്ടേറെ യുദ്ധവിമാനങ്ങളും നാവികക്കപ്പലുകളും സജ്ജമാണ്. തായ്‌വാനും തങ്ങളുടെ വ്യോമ- നാവിക പ്രതിരോധവും മിസൈല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. എന്നാല്‍, ഇതു ജനജീവിതത്തെ ബാധിച്ചിട്ടില്ല.
യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി ചൈനയുടെ എതിര്‍പ്പ് അവഗണിച്ച് ഓഗസ്റ്റ് ആദ്യവാരം സന്ദര്‍ശനത്തിന് എത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കലുഷിതമായത്. തായ്‌വാന്‍ തീരത്തു സൈനികാഭ്യാസം നടത്തിയും ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിച്ചുമാണു പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് എതിരെ ചൈന പ്രതികരിച്ചത്.
Post Your Comments