Latest NewsNewsBollywoodEntertainment

ഇന്ന് അഭിനന്ദിക്കേണ്ട ദിനമാണ്ഒരു ബട്ടന്റെ സ്പര്‍ശനത്തിലൂടെ നമ്മള്‍ മോശമാണെന്നോ മികച്ചതാണെന്നോ തോന്നിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല ; ആലിയ ഇന്ന് അഭിനന്ദിക്കേണ്ട ദിനമാണ്ഒരു ബട്ടന്റെ സ്പര്‍ശനത്തിലൂടെ നമ്മള്‍ മോശമാണെന്നോ മികച്ചതാണെന്നോ തോന്നിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല ; ആലിയ

 നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെ പല നടിനടന്മാർക്ക് എതിരെ വിമർശങ്ങൾ ഉയർന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചീത്തവിളിയും പരിഹാസവും അനുഭവിക്കേണ്ടിവന്ന താരങ്ങളിൽ ഒരാളാണ് നടി ആലിയ. ശക്തമായ സൈബര്‍ ആക്രമണത്തിന് ഇരയായ ആലിയ ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണം അഞ്ച് കോടി കടന്നതിന്റെ സന്തോഷത്തിലാണ്.

സ്‌പെഷ്യല്‍ ഡേയില്‍ വ്യത്യസ്തമായ കുറിപ്പാണ് താരം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ താന്‍ മനസിലാക്കിയ കാര്യങ്ങളാണ് താരം കുറിച്ചിരിക്കുന്നത്.

ആലിയയുടെ കുറിപ്പ്

‘ഇന്ന് അഭിനന്ദിക്കേണ്ട ദിനമാണ്. എന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും നന്ദി. ഇന്ന് നിങ്ങള്‍ എനിക്ക് അഞ്ച് കോടി സ്‌നേഹം നല്‍കി. നിങ്ങളെ എല്ലാവരേയും ഞാന്‍ അതിയായി സ്‌നേഹിക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങള്‍കൊണ്ട് ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ പങ്കുവെക്കാന്‍ ഞാന്‍ ഈ നിമിഷം ഉപയോഗിക്കുകയാണ്. സോഷ്യല്‍ മീഡിയ നമ്മെ ബന്ധിപ്പിക്കുന്നുണ്ട്. ഇത് നമ്മെ ഉത്തേജിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇത് നമ്മള്‍ അല്ല. എനിക്ക് അയ്യായിരമോ പതിനയ്യായിരമോ അതോ അമ്ബതിനായിരമോ ലവ് കിട്ടിയാലും ഞാന്‍ സന്തോഷവതിയാണ്. ആളുകളുമായി വളര്‍ത്തിയെടുക്കുന്ന ബന്ധങ്ങളിലൂടെയാണ് നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് നമുക്ക് സ്വയമുള്ള ബന്ധം. ഒരു ബട്ടന്റെ സ്പര്‍ശനത്തിലൂടെ നമ്മള്‍ മോശമാണെന്നോ മികച്ചതാണെന്നോ തോന്നിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ പറഞ്ഞതുപോലെ ഇന്ന് അഭിനന്ദന ദിവസമാണ്. നമ്മെ തന്നെ അഭിനന്ദിക്കാന്‍ ഒരു നിമിഷം ഉപയോഗിക്കണം. നിങ്ങളുടെ മനസിനേയും ശരീരത്തെയും ഹൃദയത്തേയും ആത്മാവിനേയും പ്രശംസിക്കണം. കാരണം ലൈക്കോ ഡിസ്ലൈക്കോ ഇല്ല, ഫോളോയോ അണ്‍ഫോളോയോ ഇല്ല, ട്രോളോ പോളോ ഇല്ല. ഇതെല്ലാം നിങ്ങള്‍ ആരാണോ അതില്‍ നിന്ന് നിങ്ങളെ മാറ്റി നിര്‍ത്തും. ‘

താരത്തിന്റെ കുറിപ്പിന് മികച്ച കയ്യടി ആണ് ലഭിക്കുന്നത്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയത്.

shortlink

Post Your Comments


Back to top button