ഒന്‍പത് വിധത്തിലുള്ള ഭക്തിയെ നവധാഭക്തി എന്നു പറയുന്നു..
1. ശ്രവണം
2. കീര്‍ത്തനം
3. സ്മരണം
4. പാദസേവനം
5. അര്‍ച്ചനം
6. വന്ദനം
7. ദാസ്യം
8. സഖ്യം
9. ആത്മനിവേദനം
എന്നിവയാണവ.
* ശ്രവണം
ഈശ്വരനാമങ്ങള്‍, സ്‌തോത്രങ്ങള്‍, ചരിത്രങ്ങള്‍ എന്നിവ കേള്‍ക്കുന്നതാണ് ശ്രവണം.
* കീര്‍ത്തനം
കേട്ടറിഞ്ഞ കാര്യങ്ങള്‍ പ്രകീര്‍ത്തിക്കുന്നതാണ് കീര്‍ത്തനം. സങ്കീര്‍ത്തനം, ഇതിഹാസ പുരാണ പാരായണം, ഭജനാര്‍ച്ചനകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
* സ്മരണം
സദാ ഈശ്വരനെ ഓര്‍ത്തുകൊണ്ടിരിക്കുക എന്നതാണ് സ്മരണം. ആദ്യത്തെ രണ്ടെണ്ണം ഭക്തിയിലേക്കെത്താനുള്ള പ്രാഥമിക മാര്‍ഗങ്ങളാണെങ്കില്‍, ഭക്തി ഉണ്ടായിക്കഴിഞ്ഞ് ആദ്യമുണ്ടാകുന്നതാണ് സ്മരണം.
* പാദസേവനം
ഈശ്വരപാദപൂജയാണ് പാദസേവനം കൊണ്ടുദ്ദേശിക്കുന്നത്. അത് കേവലമായ വിഗ്രഹപൂജയല്ല; ഈശ്വരസൃഷ്ടിയായ പ്രപഞ്ചത്തെ സേവിക്കല്‍ കൂടിയാണ്.
* അര്‍ച്ചനം
ഈശ്വരാര്‍ച്ചന തന്നെയാണ് അര്‍ച്ചന.
* വന്ദനം
ഭഗവാനെയും ഭഗവാന്റെ സൃഷ്ടികളായ എല്ലാറ്റിനെയും ഭക്തിപൂര്‍വം വണങ്ങുന്നതാണ് വന്ദനം.
* ദാസ്യം
ഈശ്വരനെ സ്വാമി അഥവാ യജമാനനായി കണ്ട് ദാസനെപ്പോലെ ജീവിക്കലാണ് ദാസ്യം.
* സഖ്യം
ഈശ്വരനെ തന്റെ കൂട്ടുകാരനെപ്പോലെ കണ്ട് പെരുമാറാന്‍ കഴിയുന്ന ഭക്തിയുടെ ഒരു സമുന്നതതലമാണ് സഖ്യം.
* ആത്മനിവേദനം
ഈശ്വരനില്‍ തന്നെത്തന്നെ സമര്‍പ്പിക്കലാണ് ആത്മനിവേദനം. അനുക്രമം ഉയരുന്ന ഭക്തിയുടെ വിവിധ തലങ്ങളാണ് നവധാഭക്തി എന്ന സങ്കല്പത്തിലൂടെ അനാവൃതമാകുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമായ മറ്റൊരു ഭക്തിസങ്കല്പമാണ് ഏകാദശഭക്തി.
Post Your Comments