അബുദാബി : യുഎഇയിൽ ഒരു ആശ്വാസ ദിനം കൂടി രോഗമുക്തരുടെ എണ്ണത്തിൽ വീണ്ടും വൻ വർദ്ധധനവ് രണ്ടായിരം കടന്നു. ഇന്ന് പുതുതായി 1,359 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 125,123ഉം, മരണസംഖ്യ 477ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2037പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 118,931 ആയി ഉയർന്നു.
Also read : മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ, രോഗമുക്തനായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
നിലവില്‍ 5,715 പേര്‍ ചികിത്സയിലാണ്. 118,058 പരിശോധനകള്‍ കൂടി പുതുതായി നടത്തിയതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 12.4 ദശലക്ഷത്തിലധികമായതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സൗദിയിൽ ഇന്നലെ 395 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 17പേർ മരണപെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 344552ഉം, മരണസംഖ്യ 5281ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു 417 രോഗികൾ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 330995ആയി ഉയർന്നു.. കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. നിലവിൽ 8276 പേരാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 788 പേരുടെ നില ഗുരുതരമാണ്. 54809 പുതിയ പരിശോധനകൾ ഉൾപ്പെടെ ആകെ 7670348 കോവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
Post Your Comments