വാഷിംഗ്‌ടൺ: അമേരിക്ക ഇനി നിർണായക നാളുകളിലേക്ക്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ഒൻപത് ദിവസം ബാക്കിനിൽക്കെ ഡൊണാള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. ഫ്‌ളോറിഡയിലെ ബുത്തിലാണ് ട്രംപ് വോട്ട് രേഖപ്പെടുത്തിയത്. നവംബര്‍ മൂന്നിനുള്ള അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇതിനകം അഞ്ചര കോടിയിലധികം ആളുകള്‍ വോട്ടു രേഖപ്പെടുത്തി.
എന്നാൽ ‘ ട്രംപ് എന്ന ആള്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയത്’ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ട്രംപ് പറഞ്ഞു. മാസ്‌ക് ധരിച്ചുകൊണ്ടായിരുന്നു ട്രംപ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. വോട്ടിങ് നടപടികള്‍ അതീവ സുരക്ഷിതമാണെന്ന് ട്രംപ് പറഞ്ഞു. പോസ്റ്റല്‍ ബാലറ്റില്‍ കൃത്രിമത്വം നടക്കുമെന്നായിരുന്നു നേരത്തെ മുതലുള്ള ട്രംപിന്റെ നിലപാട്. ഇതുവരെയുള്ള അഭിപ്രായ സര്‍വെകള്‍ അനുസരിച്ച് മുന്‍ വൈസ് പ്രസിഡന്റുകൂടിയായ ബൈഡന്‍ ട്രംപിനെക്കാള്‍ മുന്നിലാണ്. എന്നാല്‍ 2016 ലും സമാനമായ അവസ്ഥയായതിനാല്‍ ഡെമോക്രാറ്റുകള്‍ അഭിപ്രായ സര്‍വെകളെ പൂര്‍ണമായി വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല.
നിലവിലുള്ള വിവിധ അഭിപ്രായ സര്‍വെകളെ അനുസരിച്ച് ട്രംപ് ബൈഡനെക്കാള്‍ ഏകദേശം എട്ട് പോയിന്റ് പിറകിലാണ്. എന്നാല്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ മല്‍സരം കടുപ്പമേറിയതാണ്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം അവസാന വട്ട പ്രചാരണങ്ങളിലേക്ക് ട്രംപ് കടന്നു. അമേരിക്കയിലെ കോവിഡ് ബാധയ്ക്ക് യഥാര്‍ത്ഥത്തില്‍ ഉള്ളതിനെക്കാള്‍ വലിയ പ്രചാരണമാണ് കിട്ടിയതെന്ന് ട്രംപ് ആരോപിച്ചു. ശൈത്യകാലത്ത് അമേരിക്കയില്‍ വ്യാപകമായി കോവിഡ് ബാധ ഉണ്ടാകുമെന്ന മുന്നറിയിപ്പുകളെ അദ്ദേഹം തള്ളി കളഞ്ഞു.
Read Also: ദൈവീക ഇടപെടല്‍ അനിവാര്യം; രാഷ്ട്രത്തിനുവേണ്ടി ഉപവസിക്കാൻ തീരുമാനിച്ച് അമേരിക്ക
മിച്ചിഗണ്‍, വിസ്‌കോസിന്‍, പെന്‍സല്‍വാലിയ, ഫ്‌ളോറിഡ, ഓഹിയോ, നോര്‍ത്ത കരോലിന, എന്നീ സംസ്ഥാനങ്ങളാണ് ഫലത്തെ സ്വാധീനിക്കുന്നതില്‍ നിര്‍ണായകമാറുള്ളത്. ഈ സംസ്ഥാനങ്ങളിലാണ് ഇലക്ടറല്‍ കോളെജ് വോട്ടുകള്‍ കൂടുതലുള്ളത്. ഈ സംസ്ഥാനങ്ങളിലാണ് ട്രംപ് അടുത്ത ദിവസങ്ങളില്‍ കൂടുതലായി പ്രചാരണം നടത്തുന്നത്. ഈ സംസ്ഥാനങ്ങളില്‍ ബൈഡന്റെ ലീഡ് മറ്റിടങ്ങളിലേതിനെക്കാള്‍ നേരിയതാണ്.
Post Your Comments