Latest NewsNewsIndia

സഖ്യം ബിജെപി വിരുദ്ധമാണ്, പക്ഷേ ദേശവിരുദ്ധമല്ല: ഫാറൂഖ് അബ്ദുല്ല

ഗുപ്കാര്‍ സഖ്യത്തിന്റെ നേതാവായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയെ തെരഞ്ഞെടുത്തു.

ശ്രീനഗർ: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ എന്നാണ് സഖ്യത്തിന് രൂപം നൽകി. ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നാണ് സഖ്യം രൂപീകരിച്ചത്. ഗുപ്കാര്‍ സഖ്യത്തിന്റെ നേതാവായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയെ തെരഞ്ഞെടുത്തു. മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയാണ് വൈസ് പ്രസിഡന്‍റ്.

Read Also: ഹിന്ദു എന്ന പദത്തിന്റെ അര്‍ത്ഥത്തോട് നീതി പുലര്‍ത്താതിരുന്നാല്‍ രാജ്യം ദുർബലമാകും: മോഹന്‍ ഭാഗവത്

“ബിജെപി ഭരണഘടന ഇല്ലാതാക്കി രാജ്യത്തെ ഭിന്നിപ്പിച്ച്‌ ഭരിക്കാനാണ് നോക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 5ന് അവര്‍ എന്താണ് ഭരണഘടനയോട് ചെയ്തത്. ജമ്മുവിലെയും കശ്മീരിലെയും ലഡാഘിലെയും ജനങ്ങളുടെ അവകാശത്തിനായുള്ള പോരാട്ടമാണിത് സഖ്യം ദേശവിരുദ്ധമാണെന്ന പ്രചരണം ബിജെപി നടത്തുന്നുണ്ട്. എന്നാല്‍ അത് സത്യമല്ല. ഒരു സംശയവും വേണ്ട, സഖ്യം ബിജെപി വിരുദ്ധമാണ്. പക്ഷേ ദേശവിരുദ്ധമല്ല. സ്വത്വ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിത്”. – ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കി.

എന്നാൽ മെഹബൂബ മുഫ്തിയുടെ ശ്രീനഗറിലെ വസതിയിലായിരുന്നു യോഗം. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സിപിഎം, പീപ്പിള്‍സ് മൂവ്മെന്‍റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണ്‍ സജ്ജാദ് ലോണെ ആണ് സഖ്യത്തിന്‍റെ വക്താവ്. സിപിഎം നേതാവ് യൂസുഫ് തരിഗാമി കണ്‍വീനര്‍. ഹസ്നെയിന്‍ മസൂദിയാണ് കോഓര്‍ഡിനേറ്റര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button