മാഡ്രിഡ്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സ്പെയിനില്‍ വീണ്ടും അടിയന്തരാവസ്ഥ. പ്രധാനമന്ത്രി പെട്രോ സാഞ്ചസ് ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളില്‍ ആറുപേരില്‍ കൂടുതല്‍ പേര് ഒത്തുച്ചേരുന്നത് കര്‍ശനമായി വിലക്കി. കോവിഡ് പ്രതിരോധ സംവിധാനങ്ങളായ മാസ്കും, സാമൂഹിക അകലവും ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. രാത്രി 11 മുതല്‍ രാവിലെ ആറു വരെയുള്ള സഞ്ചാരങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. അതേസമയം കാനറി ദ്വീപുകളെ ഈ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. മേയ് ആദ്യവാരം വരെ അടിയന്തരാവസ്ഥ തുടരും.
Post Your Comments