![](/wp-content/uploads/2020/07/rape-4.jpg)
റായ്ഗഡ്: വീട്ടമ്മയെ പീഡിപ്പിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ. ചത്തീസ്ഗഡില്‍ 22കാരനായ സന്തോഷ് യാദവ് എന്ന യുവാവും പ്രായപൂര്‍ത്തിയാകാത്ത ഒരു ബന്ധുവുമാണ് പിടിയിലായത്. ഒക്ടോബർ 18നാണ് സംഭവം. ലൈലുംഗ മേഖലയിലെ ഖലാഘിയ ഗ്രാമത്തിന് സമീപമാണ് സംസ്ഥാന റൂറൽ ലൈവ്ലി ഹുഡ് മിഷനിലെ ജീവനക്കാരിയായ വീട്ടമ്മയെ മുഖത്ത് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ വീട്ടമ്മയെ കണ്ടെത്തിയത്. തുടർന്ന് ഇവരെ റായ്ഗഡ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also read :ഭീതി പരത്തിയ കടുവ കൂട്ടിലായി2020
ഒക്ടോബർ 17 രാത്രിയിൽ ജഷ്പൂർ ജില്ലയിലെ പഥൽഗോനിൽ നിന്ന് വീട്ടിലേക്ക് പോകാൻ പ്രതിയുടെ ബൈക്കിൽ വീട്ടമ്മ സഞ്ചരിക്കവേ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി യാദവ് ഇവരെ പീഡിപ്പിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തയാൾ പീഡിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെ ഇവരുടെ മുഖത്ത് <br> ഭാരമുള്ള ബ്രേസ് ലെറ്റ് കൊണ്ട് അടിച്ചു. ഇതേ തുടർന്നാണ് വീട്ടമ്മയുടെ ബോധം നഷ്ടമായത്. അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
Post Your Comments