KeralaLatest NewsNews

അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ച ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞെന്ന് രേഖപ്പെടുത്തി; ജീവനക്കാരുടെ അശ്രദ്ധക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ശിശുക്ഷേമസമിതി

തിരുവനന്തപുരം : അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ച കുഞ്ഞിനെ വൈദ്യപരിശോധന കൃത്യമായി നടത്താതെ പെണ്‍കുട്ടി എന്ന് രേഖപ്പെടുത്തി ജീവനക്കാര്‍. തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിനെയാണ് പെണ്‍കുട്ടി എന്ന് രേഖപ്പെടുത്തിയത്.

വെളിയാഴ്ച പുലര്‍ച്ചയോടെയാണ് അമ്മത്തൊട്ടിലില്‍ നിന്നും കുഞ്ഞിനെ കിട്ടിയത്.നവജാത ശിശു പെണ്‍കുഞ്ഞാണെന്നായിരുന്നു ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തിയിരുന്നത്. തൈക്കാട് ആശുപത്രിയിലും കുട്ടി പെണ്‍കുഞ്ഞാണെന്നാണ് രേഖപ്പെടുത്തിയത്.പിന്നീട് കുഞ്ഞിന് മലാല എന്ന് പേരിടുകയും ശിശുക്ഷേമ സമിതി ഔദ്യോഗിക വാര്‍ത്താക്കുറിപ്പിറക്കുകയും ചെയ്തു.എന്നാല്‍ കഴിഞ്ഞ ദിവസം കോവിഡ് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് പെണ്ണല്ല ആണ്‍കുട്ടിയാണെന്ന്
കണ്ടെത്തിയത്.

ഇതോടെയാണ് കുഞ്ഞിന്റെ ശരീര പരിശോധന നടത്തിയതില്‍ വീഴ്ച പറ്റിയെന്ന് സ്ഥിരീകരിച്ചത്. വീഴ്ച പറ്റിയെന്ന് ശിശു ക്ഷേമസമിതി സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ട് ജീവനക്കാര്‍ക്കെതിരെ അടിയന്തിര നടപടിയെടുക്കുമെന്നും ശിശുക്ഷേമസമിതി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button