
മുംബൈ: മയക്കുമരുന്ന് വാങ്ങുന്നതിനിടെ ഹിന്ദി ടെലിവിഷന്‍ താരം മുംബൈയില്‍ അറസ്റ്റിലായി. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് നടിയായ പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ വാങ്ങി.
സാവദാന്‍, ദേവോ കി ദേവ് മഹാദേവ് തുടങ്ങിയ സീരിയലുകളില്‍ പ്രീതിക അഭിനയിച്ചിട്ടുണ്ട്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് ശേഷം ബോളിവുഡ് കേന്ദ്രീകരിച്ച് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് നടിയുടെ അറസ്റ്റ്.
Post Your Comments