കോഴിക്കോട്: നവംബര്‍ 10 എന്ന തിയതി ഉണ്ടെങ്കില്‍ അവര്‍ക്ക് കൃത്യമായ മറുപടി നല്‍കും… അന്നിവിടെ എല്ലാവരും കാണണം.. ആരാണ് ഐസിയുവിലാകുന്നതെന്ന് കാണാം…. വിമര്‍ശകര്‍ക്ക് മറുപടിയുമായി ലീഗ് എംഎല്‍എ കെ.എം.ഷാജി. കണ്ണൂര്‍ അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിലെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നേരിടുന്നത് സംബന്ധിച്ചുള്ള വിമര്‍ശനങ്ങള്‍ക്കാണ് കെ.എം.ഷാജി ഫേസ്ബുക്കിലൂടെ മറുപടിയുമായി രംഗത്ത് എത്തിയത്. കേസിന്റെ ഭാഗമായി ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഇതേ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ വിമര്‍ശനവുമായി ഷാജി രംഗത്തെത്തി.
Read Also : സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധം: ആക്സിസ് ബാങ്ക ് മാനേജര്‍ക്ക് സസ്പെന്‍ഷന്‍
ഞാന്‍ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും എന്നാണ് കെ എം ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. നവംബര്‍ പത്താം തിയ്യതി ഹാജരാവാന്‍ എന്‍ഫോഴ്സ്മെന്റെ ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാന്‍ ചെയ്യുകയും ചെയ്യുമെന്ന് ഷാജി വ്യക്തമാക്കി.
പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മള്‍ക്ക് ചര്‍ച്ച ചെയ്യാം. അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും, ഐ സി യു വില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍ പൊട്ടിക്കുമെന്നും നമ്മള്‍ക്ക് കാണാമെന്നും ഷാജി വ്യക്തമാക്കുന്നു.
Post Your Comments