Latest NewsNewsIndia

ചൈനീസ് അതിര്‍ത്തിയില്‍ ആയുധപൂജ നടത്താനൊരുങ്ങി ഇന്ത്യ

നിങ്ങള്‍ കാരണം നമ്മുടെ രാജ്യവും അതിര്‍ത്തികളും സുരക്ഷിതമാണ്-സൈനികരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ ആയുധപൂജ. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സിക്കിമിലെ ഇന്ത്യന്‍ സൈന്യത്തിനൊപ്പം ഇന്ന് ആയുധപൂജ നടത്തും. ചൈനീസ് അതിര്‍ത്തിക്കടുത്ത് വിന്യസിച്ചിരിക്കുന്ന സൈനിക യൂണിറ്റിനൊപ്പമാണ് അദ്ദേഹം ആയുധപൂജ നടത്തുന്നത്. സൈന്യത്തിന്റെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണിത്. ‘രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാണ്. ഇന്ത്യ എല്ലായ്പ്പോഴും അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നവരാണ്. അതിനുളള ശ്രമമാണ് എപ്പോഴും നടത്തുന്നത്. എന്നാല്‍ നമ്മുടെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കുകതന്നെ ചെയ്യുമെന്ന് മന്ത്രി വ്യകത്മാക്കി.

Read Also: ചൈന അനധികൃത കയ്യേറ്റം തുടരുന്നു; അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സി

പശ്ചിമബംഗാളിലും സിക്കിമിലും സന്ദര്‍ശനം നടത്തുകയാണ് രാജ്നാഥ് സിംഗ് ഇപ്പോള്‍. സിക്കിം അതിര്‍ത്തിയിലെ സൈനിക വിന്യാസം അദ്ദേഹം കഴിഞ്ഞദിവസം അവലോകനം ചെയ്തു. ഡാര്‍ജിലിംഗിലെ സൈനിക ആസ്ഥാനവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. അതിര്‍ത്തികാക്കുന്നതിനിടെ നിരവധി ജവാന്മാര്‍ക്ക് ജീവത്യാഗം ചെയ്യേണ്ടിവന്നിട്ടുണ്ട്. ഗല്‍വാനില്‍ 20 ജവാന്മാരാണ് മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്തത്. നിങ്ങള്‍ കാരണം നമ്മുടെ രാജ്യവും അതിര്‍ത്തികളും സുരക്ഷിതമാണ്-സൈനികരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മന്ത്രിക്കൊപ്പം കരസേനാമേധാവിയും ഉണ്ടായിരുന്നു. ഇന്ത്യക്ക് ഔദ്യോഗികമായി ലഭിച്ച ആദ്യ റാഫേല്‍ യുദ്ധവിമാനത്തില്‍ ഫ്രാന്‍സിലായിരുന്നു കഴിഞ്ഞവര്‍ഷത്തെ അദ്ദേഹത്തിന്റെ ആയുധപൂജ.

shortlink

Post Your Comments


Back to top button