കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് ഈ വര്‍ഷം നവരാത്രി ആഘോഷിക്കുന്നത് ഇന്ത്യാ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ . ഇന്ത്യാപാക് അതിര്‍ത്തിയില്‍ ആയുധപൂജ നടത്തി കേന്ദ്രമന്ത്രി നവരാത്രി ആഘോഷിയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതാദ്യമായാണ് യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്ന ഇന്തോ പാക് അതിര്‍ത്തിയില്‍ ആയുധപൂജ നടത്തുന്നത്.
ഒക്ടോബര്‍ 18നു രാജസ്ഥാനിലെ ബികാനറില്‍ എത്തുന്ന രാജ് നാഥ് സിംഗ് അന്നത്തെ ബിവസം ബോര്‍ഡര്‍ ഔട്ട് പോസ്റ്റില്‍ കഴിയും. ഒക്‌റ്റോബര്‍ 19നാണ് നവരാത്രി ആഘോഷം. ജവാന്മാരോടൊപ്പം ‘ബഡാ ഖാന’ (സദ്യ) കഴിച്ച ശേഷം അന്ന് അവരോട് സംസാരിയ്ക്കുകയും ബോര്‍ഡര്‍ ഔട്ട് പോസ്റ്റുകളില്‍ കഴിയുന്ന ജവാന്മാരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുകയും ചെയ്യും.
അതിര്‍ത്തി രക്ഷാ സേനയിലെ ജവാന്മാരോടൊപ്പം ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് നവരാത്രി ആഘോഷിയ്ക്കുമെന്നും ബോര്‍ഡര്‍ ഔട്ട് പോസ്റ്റില്‍ ശസ്ത്ര പൂജ നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കഴിഞ്ഞവര്‍ഷത്തെ ഇന്തോ ചൈന അതിര്‍ത്തിയിലുള്ള ഉത്തരാഖണ്ഡിലെ ജോഷിമഠ് തീര്‍ത്ഥാടനകേന്ദ്രത്തിലാണ് രാജ്‌നാഥ്‌സിംഗ് കഴിഞ്ഞവര്‍ഷം നവരാത്രി ആഘോഷിച്ചത്.
Post Your Comments