Latest NewsKeralaNews

കൈക്കൂലി വാങ്ങുന്നതിനിടെ സബ് ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി

ശക്തികുളങ്ങര : കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് സബ് ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച് സ്ത്രീധന പീഡന കേസിൽ പ്രതിക്ക് അനുകൂലമായി കോടതിയിൽ മൊഴി നൽകാനെന്ന പേരിൽ കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അബ്ദുൽ സലീമാണ് അറസ്റ്റിലായത്. വർഷങ്ങൾക്ക് മുമ്പ് അബ്ദുൽസലിം ചവറ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ പരാതിക്കാരനായ ഫൈസൽ പ്രതിയായി സ്ത്രീധന പീഡന കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Read Also : രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ 

കേസിൽ അന്വേഷണം നടത്തി കുറ്റപത്രം കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ സമർപ്പിച്ചിരുന്നു. വിചാരണ ആരംഭിച്ച കേസിൽ മൊഴി നൽകാൻ കഴിഞ്ഞ ആഴ്‌ച അബ്ദുൽ സലീമിന് കോടതിയിൽ നിന്ന് സമൻസ് ലഭിച്ചിരുന്നു. തുടർന്ന് സലിം ഫോണിൽ ഫൈസലിനെ ബന്ധപ്പെട്ട് കോടതിയിൽ അനുകൂലമായി മൊഴിൽ നൽകണമെങ്കിൽ 25000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ഫൈസൽ ഇക്കാര്യം കൊല്ലം വിജിലൻസ് ഡിവൈഎസ്പി കെ അശോക് കുമാറിനെ അറിയിച്ചു. പിന്നീട് വിജിലൻസ് നിർദേശം അനുസരിച്ചായിരുന്നു ഫൈസൽ പ്രവർത്തിച്ചത്.

ശനിയാഴ്‌ച വൈകിട്ട് അഞ്ചിന് കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന അബ്ദുൽസലീമിന്‍റെ ബന്ധുവിന്‍റെ ജൂവലറിയിൽ പണവുമായി ഫൈസൽ എത്തി. ഇവിടെ വെച്ച് പണം വാങ്ങുന്നതിനിടെ അബ്ദുൽ സലീമിനെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത സമയത്തും കൈക്കൂലി നൽകിയതായി ഫൈസൽ വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. വിജിലൻസ് ഡിവൈഎസ്പി കെ അശോക് കുമാർ, സിഐ എം അജയനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അബ്ദുൽ സലീമിനെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button