KeralaLatest NewsNews

തുടയ്ക്ക് വേദനയാണെന്ന് പറഞ്ഞ് ഒരു പുരുഷൻ വന്നു,തിരിഞ്ഞു നിന്നു ഗ്ലൗസ് ഇട്ട് വന്നപ്പോൾ കണ്ടത്: കുറിപ്പുമായി ഡോക്ടർ

ആശുപത്രികളിൽ ലേഡി സ്റ്റാഫുകൾ നേരിടുന്ന പ്രശ്‌നങ്ങൾ പങ്കുവെച്ച് ഡോ. ഷിനു ശ്യാമളന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാലിന്റെ തുടയ്ക്ക് വേദനയാണെന്ന് പറഞ്ഞു ഒരു പുരുഷൻ വന്നു. ഡ്രസിങ് റൂമിലേക്ക് ഞാനും സിസ്റ്ററും കൂടി അദ്ദേഹത്തിന്റെ വേദനയുള്ള ഭാഗം നോക്കാനായി കയറ്റി. തിരിഞ്ഞു നിന്നു ഗ്ലൗസ് ഇട്ട് വന്നപ്പോൾ ജീൻസും അണ്ടർ വിയറും താഴ്ത്തി അയാൾ കിടക്കുന്നതാണ് കണ്ടതെന്നും ഡോ. ഷിനു ശ്യാമളന്‍ പറയുന്നു.

Read also: ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്നേ​റ്റ​താ​രം ജോ​ര്‍​ദാ​ന്‍ മു​റെ​യു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ആശുപത്രികളിൽ ലേഡി സ്റ്റാഫുകൾക്ക് പല തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും.

കാലിന്റെ തുടയ്ക്ക് വേദനയാണെന്ന് പറഞ്ഞു ഒരു പുരുഷൻ വന്നു. ഡ്രസിങ് റൂമിലേക്ക് ഞാനും സിസ്റ്ററും കൂടി അദ്ദേഹത്തിന്റെ വേദനയുള്ള ഭാഗം നോക്കാനായി കയറ്റി. തിരിഞ്ഞു നിന്നു ഗ്ലൗസ് ഇട്ട് വന്നപ്പോൾ ജീൻസും അണ്ടർ വിയറും താഴ്ത്തി അയാൾ കിടക്കുന്നു.

അപ്പോൾ ആ സമയത്തു അയാൾ എന്തിനാണ് അണ്ടർ വിയർ താഴ്ത്തിയത് എന്ന് ചിന്തിച്ചില്ല. തുടയിൽ കാര്യമായ പ്രശ്നമൊന്നും കണ്ടില്ല. പക്ഷെ വേദനയുണ്ട് എന്ന് അയാൾ പറഞ്ഞു.

മരുന്ന് എഴുതി കൊടുത്തു. അപ്പോൾ ഇഞ്ചക്ഷൻ വേണമെന്നും കൂടെ ഒരാളെ വിളിച്ചിട്ട് വരാമെന്നും പറഞ്ഞു അല്പം മാറി നിന്ന് ഫോണ് വിളിക്കുവാൻ അയാൾ പോയി. പക്ഷേ പിന്നീട് അയാൾ തിരികെ വന്നില്ല.

അപ്പോഴാണ് ഇതിനെ കുറിച്ചു സംശയം തോന്നിയത്. Exhibitionism ആയിരുന്നോ എന്ന് ചിന്തിച്ചു പോയി. Exhibitionism എന്നാൽ ഒരാളുടെ സ്വകാര്യ ഭാഗങ്ങൾ മറ്റൊരാളെ പൊതുവെ ഒരു അപരിചിതയെ കാണിച്ചു നിർവൃതി അടയുന്ന പ്രവർത്തി.

അയാൾ മരുന്ന് വാങ്ങാതെ ഇഞ്ചക്ഷൻ വേണമെന്നും പറഞ്ഞു കൂട്ടിന് ആളെ വിളിക്കട്ടെ എന്ന ഭാവത്തിൽ പുറത്തേക്ക് നീങ്ങി പിന്നീട് വരാതെ ഇരുന്നപ്പോൾ ആണ് ഇതിനെ കുറിച്ചു ചിന്തിച്ചത്.

മുൻപ് ഒരിക്കൽ ഒ.പി യിൽ നന്നേ പ്രായമുള്ള ഒരു പുരുഷൻ ലിംഗത്തിൽ ചൊറിച്ചിൽ ആണെന്ന് പറഞ്ഞു കഴിയും മുൻപേ ലിംഗം കാണിച്ചതും തിരക്കുള്ള ഒ.പി യിൽ അവിടെ ഉണ്ടായിരുന്ന എല്ലാവരും നോക്കി നിൽക്കെ അങ്ങനെ ചെയ്തതും ഈ അവസരത്തിൽ ഓർക്കുന്നു. ഡ്രസിങ് റൂമിൽ പോയി നോക്കേണ്ട കാര്യങ്ങൾ ആണല്ലോ.

ഇതുപോലെ നിരവധി അനുഭവങ്ങൾ പലർക്കും പറയുവാനുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button