മുംബൈ : സംസ്ഥാനത്ത് കൊറോണ സമ്പര്‍ക്ക വ്യാപനം വെറും 15 മിനിറ്റിനുള്ളില്‍. ആശങ്കയില്‍ സംസ്ഥാനം. കോവിഡ് രോഗിയുമായുള്ള 15 മിനിറ്റ് സമ്പര്‍ക്കം രോഗം പകരാന്‍ കാരണമാകുമെന്നു പഠനം. രോഗിയുടെ അടുത്ത് നിന്നും ആറടി അകലം പാലിക്കലാണ് ഏറ്റവും സുരക്ഷിതം. മാസ്‌ക് ഒഴിവാക്കുന്നതും അപകടം വരുത്തും.
Read Also : ‘വന്നു പൊയ്ക്കോട്ടെ എന്നു നിസാരമായി കരുതാവുന്ന രോഗമല്ല കോവിഡ്’;ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു
യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ (സിഡിസി) കണ്ടെത്തലാണിത്. സാര്‍സ് കോവ് 2 വൈറസ് നേരത്തേതിലും കൂടുതല്‍ വ്യാപക ശേഷിയുള്ളതായി മാറിയെന്നാണു കാണിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഒരു രോഗിയില്‍ വളരെയധികം വൈറല്‍ ലോഡ് ഉണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആളിലേക്കുള്ള വ്യാപനം എളുപ്പമാകും. അതായത് അയാള്‍ വഹിക്കുന്ന അണുക്കളുടെ തീവ്രത അനുസരിച്ചായിരിക്കും വ്യാപനം.
മാത്രമല്ല, ഒന്നിലധികം വഴികളിലൂടെ രോഗവ്യാപനം ഉണ്ടാകുന്നതിന്റെ അപകടസാധ്യത രാജ്യത്തെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.?രാഹുല്‍ പണ്ഡിറ്റ് പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കണ്ടവരേക്കാള്‍ കൂടുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കൂടിയെങ്കില്‍ മാത്രമേ വൈറസ് വ്യാപനത്തിന്റെ തോത് കുറഞ്ഞെന്ന് കണക്കാക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments