തിരുവനന്തപുരം : കോവിഡ് മുക്തനായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ രോഗമുക്തനായ കഴക്കൂട്ടം സ്വദേശിയായ മുപ്പത്തിയേഴുകാരനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഡിസ്ചാർജ് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഇയാളുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments