Latest NewsKeralaNews

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ന്യൂനമര്‍ദം രൂപം കൊണ്ടേക്കാം: ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്തമഴ

തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധാനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Read also: ‘വന്നു പൊയ്ക്കോട്ടെ എന്നു നിസാരമായി കരുതാവുന്ന രോഗമല്ല കോവിഡ്’;ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

ഞായറാഴ്ച മുതല്‍ വ്യാഴാഴ്ചവരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമായേക്കാമെന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button