ന്യൂ ഡൽഹി : തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി സൗജന്യമായി കോവിഡ് വാക്സിൻ നൽകുമെന്ന ബിജെപിയുടേയും സഖ്യകക്ഷികളുടേയും പ്രഖ്യാപനങ്ങളോട് പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ ലഭിക്കണം. സൗജന്യമായി വാക്സിന് രാജ്യത്തിന് മുഴുവൻ അവകാശമുണ്ടെന്നു ഡൽഹിയിലെ ശാസ്ത്രി പാർക്കിനേയും സീലാംപൂരിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഫ്ലൈ ഓവർ ഉദ്ഘാടനം ചെയ്യുന്നതിനിടെ അദ്ദേഹം പറഞ്ഞു.ബിജെപിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന് ലഭിക്കില്ലേ എന്നും നേരത്തെ കേജരിവാള്‍ ചോദിച്ചിരുന്നു
The entire country should get the vaccine for free, it is everyone's right. We will see when the vaccine comes, what it's like and how much it costs: Delhi Chief Minister Arvind Kejriwal on being asked if his government would provide vaccine for free to residents pic.twitter.com/jIOjVc3KuS
— ANI (@ANI) October 24, 2020
ഓരോ വ്യക്തിക്കും സൗജന്യ കൊറോണ വൈറസ് വാക്സിൻ എന്നതാണ് ബിഹാർ പ്രകടനപത്രികയിലെ പ്രധാന വാദ്ഗാനമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികള്‍ ഒന്നാകെ രംഗത്ത് വന്നിരുന്നു.
Post Your Comments