Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
WomenFashionBeauty & StyleLife StyleHealth & Fitness

മുഖകാന്തി വീണ്ടെടുക്കാൻ ആക്ടീവ് ചാർക്കോൾ ഫേഷ്യൽ ചെയ്യാം…..

കടുത്ത വേനലിന്റെ ബാക്കിപത്രമായി മുഖത്തുണ്ടാവുന്നയാണ് ടാൻ, ഡൾനസ്, അഴുക്കുപൊടിയും മൂലമുള്ള എണ്ണമയം എന്നിവ. ഇതോടെ നഷ്ട്ടപ്പെടുന്ന മുഖകാന്തി വീണ്ടെടുക്കാൻ ഏറ്റവും ഉത്തമമായ ഒന്നാണ് ആക്ടീവ് ചാർക്കോൾ ഫേഷ്യൽ.

വേനലിൽ കൂടുതലായി വിയർക്കുന്നതിനാൽ ഈർപ്പം നഷ്ടപ്പെട്ട് ചർമം വരളും. ഇതൊഴിവാക്കാനായി ചര്‍മത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ എണ്ണയുൽപാദിപ്പിക്കും. ഇതാകട്ടെ കൂടുതൽ പ്രശ്നങ്ങളുടെ തുടക്കമാണ്. എണ്ണമയമുള്ളതിനാൽ ചർമസുഷിരങ്ങളിൽ അഴുക്കും പൊടിയും പറ്റിപ്പിടിച്ചിരിക്കും,

ചാർക്കോൾ ഫേഷ്യലിന്റെ അടിസ്ഥാനഘടകം മുളക്കരിയാണ്. വെയിലുകൊണ്ട് കരുവാളിച്ച ചർമത്തിന് പുതുമ നൽകാൻ ഇതിനു കഴിയും. മികച്ച എക്സ്ഫൊലിയേഷനിലൂടെ മുഖചർമത്തെ ഡീടോക്സ് ചെയ്യാം, മൃതകോശങ്ങളും അധികമായുള്ള എണ്ണമയവും നീങ്ങും.

വേനൽ സൂര്യന്റെ കിരണങ്ങളിൽ നിന്നുള്ള യുവി രശ്മകള്‍ മൂലം മെലാനിൻ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുകയും അതിന്റെ ഫലമായി ടാനിങ് സംഭവിക്കുകയുമാണ്. ചാർക്കോൾ ഫേഷ്യലിലൂടെ ഡീടാനിങ് ഫലപ്രദമാണ്, മുഖത്തിന് പഴയ കാന്തി വീണ്ടെടുക്കാനാകും.

shortlink

Post Your Comments


Back to top button