കുവൈറ്റ് സിറ്റി : നടുറോഡിൽ കൂടുതലുണ്ടാക്കിയവർ കുവൈറ്റിൽ അറസ്റ്റിൽ. സബാഹ് അല്‍ സാലെമിലുണ്ടായ സംഭവത്തിൽ വിവിധ രാജ്യക്കാരായ എട്ടുപേരെയാണ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. ഇതിൽ രണ്ടു പേർ ഒളിവില്‍ പോയിരുന്നു. ഇവരെയും പോലീസ് പിടികൂടി. റോഡില്‍ ഒരു സംഘം ആളുകള്‍ പരസ്പരം ആക്രമിക്കുന്നതായി ഒരു യുവാവ് സബാഹ് അല്‍ സാലെം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിന് പിന്നാലെയാണ് ഇവരെ പിടികൂടിയത്.
മോഷണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ ഇവര്‍ ആയുധം ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. . ഇവര്‍ക്കെതിരെ മോഷണം, ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും . തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.
Post Your Comments