തിരുവനന്തപുരം : ലൈഫ് ഉൾപ്പെടെയുള്ള തീവെട്ടിക്കൊള്ളകൾ പുറത്തുവരുമെന്ന ഭയമാണ് സർക്കാരിന്റെ സിബിഐ വിരോധത്തിന് കാരണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കുന്നത് സർക്കാർ തടയുകയാണെന്നും വി മുരളീധരൻ പറഞ്ഞു.
സിബിഐ അന്വേഷണം തടയാൻ സർക്കാർ ലക്ഷങ്ങൾ ചിലവഴിക്കുകയാണ്. വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകനെ ഡൽഹിയിൽ നിന്ന് ഇറക്കിയാണ് കേസ് വാദിക്കുന്നത്. പെരിയ കേസിലെ സിബിഐ അന്വേഷണം തടയാൻ സുപ്രിംകോടതി വരെ പോയി. ഒരു വർഷമായി സിബിഐയുടെ അന്വേഷണം സർക്കാർ തടസപ്പെടുത്തുകയാണ്. ഇത് സിബിഐ തന്നെ വെളിപ്പെടുത്തിയതാണെന്നും വി മുരളീധരൻ പറഞ്ഞു.
Read Also : പാകിസ്താനെ കരിമ്പട്ടികയിലേക്ക് തള്ളിവിടാനുള്ള ഇന്ത്യയുടെ പദ്ധതികള്‍ പരാജയപ്പെടുമെന്ന് ഷാ മെഹ്മൂദ് ഖുറേഷി
ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണമാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. സിബിഐക്കെതിരെ വരാൻ പ്രേരണയായിട്ടുള്ളത് ഇതാണെന്നും വി. മുരളീധരൻ ആരോപിച്ചു. ലൈഫ് പദ്ധതിയിൽ യൂണിടാക്ക് ഉടമസ്ഥൻമാരും അതിന്റെ മാനേജ്മെന്റുമായി ബന്ധപ്പെട്ടുള്ള ആളുകളെയും പേരു പറഞ്ഞുകൊണ്ടാണ് കേസിൽ പ്രതിയാക്കിയിട്ടുള്ളത്. ലൈഫിന്റെ ഒരു ഉദ്യോഗസ്ഥനെയും അതിൽ പ്രതി ചേർത്തിട്ടില്ല. പക്ഷെ സംസ്ഥാന സർക്കാർ യൂണിടാക്കിനെതിരായിട്ടുള്ള അഴിമതി അന്വേഷണം അട്ടിമറിക്കാനായി എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കോടതിയിൽ പോയത്. മാർക്സിസ്റ്റ് പാർട്ടിയുടെ സിബിഐ വിരോധത്തിന്റെ അടിസ്ഥാനം, അവരുടെ രാഷ്ട്രീയ അഴിമതികൾ പുറത്തുവരും എന്നുള്ളതു കൊണ്ടാണെന്നും വി. മുരളീധരൻ വിമർശിച്ചു.
Post Your Comments