മുംബൈ : പൊലീസ് ഉദ്യോഗസ്ഥനെ നാലംഗ സംഘം ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ചു. മുംബൈയ്ക്കടുത്തുള്ള അംബര്‍നാഥില്‍ പൊലീസ് സ്റ്റേഷന് പുറത്ത് വച്ചാണ് സംഭവം. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ബാല ചവന്‍ ആണ് വെട്ടേറ്റത്. ഇയാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഗതാഗത കുരുക്കിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് നാലംഗ സംഘം ബാല ചവനെ വെട്ടിയത്. ഇവര്‍ കാറിലാണ് എത്തിയിരുന്നത്. വെട്ടി പരിക്കേല്‍പ്പിച്ച ശേഷം നാലു പേരും കാര്‍ ഉപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഓട്ടോ ഡ്രൈവറെ വാള് കാണിച്ച് ഭീഷണിപ്പെടുത്തിയതോടെ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. നാല് പ്രതികള്‍ക്കും വേണ്ട് തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Post Your Comments