KeralaLatest News

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍, പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിൽ

ഇന്നലെ രാവിലെ എട്ടോടെയാണ് 16കാരിയായ പെണ്‍കുട്ടി വീട്ടില്‍വെച്ച്‌ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തിയത്.

കട്ടപ്പന: നരിയംപാറയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ നേതാവായ മനു മനോജിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.അതേസമയം, തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി അപകടനില തരണം ചെയ്തു. ഇന്നലെ രാവിലെ എട്ടോടെയാണ് 16കാരിയായ പെണ്‍കുട്ടി വീട്ടില്‍വെച്ച്‌ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തിയത്.

ഓടിയെത്തിയ വീട്ടുകാര്‍ ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. 40 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങളാണ് അറിയിച്ചത്.അതേ സമയം ഓട്ടോറിക്ഷ ഡ്രൈവറായ മനു ഒളിവില്‍ പോയിരുന്നു. പിന്നീടാണ് അറസ്റ്റിലായത്. കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്‌മോഹന്‍, സിഐ.വിശാല്‍ ജോണ്‍സണ്‍, എസ്‌ഐ സന്തോഷ് സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം .

സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സമീപവാസിയായ മനു മനോജ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കാട്ടി കട്ടപ്പന ഡിവൈഎസ്പിയ്ക്ക് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button