മുംബൈ : ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ട്രാഫിക് പൊലീസുകാരനെ യുവതി തല്ലിച്ചതച്ചു. വെള്ളിയാഴ്ച മുംബൈ കൽബദേവിയിലെ സുർത്തി ഹോട്ടലിനു സമീപം ഡ്യൂട്ടിയിലായിരുന്നു ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍ ഏകനാഥ് പാർട്ടെയെയാണ് 29 കാരിയായ സംഗ്രിക തിവാരി ആക്രമിച്ചത്.
സംഗ്രികയും 32കാരനായ മൊഹ്സിന്‍ ഷെയ്ക്കുമൊന്നിച്ച് ടൂ വീലറില്‍ പോവുകയായിരുന്നു. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഇതിന് ഏകനാഥ് പാര്‍ട്ടെ പിഴ ചുമത്തുകയും ചെയ്തു. പിഴ ഈടാക്കിയത് വലിയ വാഗ്വാദത്തിന് ഇടയാക്കി. ഇതോടെ രോഷാകുലയായ സംഗ്രിക പാര്‍ട്ടെയും യൂണിഫോമില്‍ പിടിക്കുകയും തുടര്‍ച്ചയായി തല്ലുകയും ചെയ്തു.
കൂട്ടുപ്രതിയായ മൊഹ്സിന്‍ ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. തന്നെ അധിക്ഷേപിച്ചുവെന്നാരോപിച്ചാണ് സംഗ്രിക പൊലീസുകാരനെ ആക്രമിച്ചത്. പിന്നീട് മറ്റൊരു പൊലീസുകാരനെത്തിയാണ് പാര്‍ട്ടെയെ രക്ഷിച്ചത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments