MollywoodKeralaNews

എന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി; കനി കുസൃതി

സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്ബത്തിക സംവരണത്തെ ഞാന്‍ അനുകൂലിക്കുകയും ചെയ്യുന്നു

തന്റെ പേരില്‍ ഇല്ലാത്ത പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി നടി കനി കുസൃതി. താന്‍ പറയാത്ത കാര്യങ്ങളും തന്റെ നിലപാടിന് വിരുദ്ധമായ കാര്യങ്ങളും സ്വന്തം പേരില്‍ പ്രചരിപ്പിക്കുന്ന കാര്യം സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും, തന്റെ പേരില്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുന്നതാണെന്നും ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ കനി വ്യക്തമാക്കി.

കനിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സംവരണത്തെ എതിര്‍ത്തും സാമ്ബത്തിക അടിസ്ഥാനത്തില്‍ ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്ബത്തിക സംവരണത്തെ ഞാന്‍ അനുകൂലിക്കുകയും ചെയ്യുന്നു എന്ന തരത്തില്‍ ഒരു വ്യാജ സ്റ്റെറ്റ്മെന്റ് എന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായ് സുഹ്യത്തുകള്‍ ശ്രദ്ധയില്‍പ്പെടുത്തി. ആ വ്യാജ സ്റ്റേറ്റ്മെന്റില്‍ എന്റെ വിദ്യാഭ്യാസം സംബന്ധിച്ച്‌ എഴുതിയിരിക്കുന്നതെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണ്. എന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായ് എന്റെ പേരില്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button