COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വീണ്ടും വർദ്ധനവ്

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 53,370 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേന്ദ്ര കണക്കനുസരിച്ച്‌ രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 78,14,682 ആയി. 650 മരണം കൂടി കേന്ദ്ര സര്‍‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ ആകെ കൊവിഡ് മരണം 1,17,956.

Read Also : ചൈനയിൽ മുസ്ലീം വിശ്വാസികൾക്കെതിരായ പീഡനങ്ങൾ തുടരുന്നു ; കമ്മ്യൂണിസ്റ്റ് സർക്കാരിനെ ഭയന്ന് ഖുറാൻ നദികളിൽ ഒഴുക്കി വിശ്വാസികൾ 

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ കുറയുന്നുവെന്നതാണ് ആശ്വാസകരമായ വാര്‍ത്ത. രോഗമുക്തരായവരുടെ എണ്ണം 70 ലക്ഷം കടന്നു. 67,549 പേര്‍ കൂടി ഇന്നലെ രോഗമുക്തി നേടിയെന്ന സര്‍ക്കാര്‍ കണക്കനുസരിച്ച്‌ രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 70,16,046 ആയി. രോഗമുക്തി നിരക്ക് 90 ശതമാനത്തിനടുത്തെത്തിയിരിക്കുകയാണ്. നിലവില്‍ അത് 89.78 ശതമാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button