മസ്‌ക്കറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുപ്രീം കമ്മിറ്റി നിര്‍ദേശിച്ച കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് പിടിയിലായ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഒരു മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനുമാണ് ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രാഥമിക കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഒമാനില്‍ യാത്രാ വിലക്ക് പ്രാബല്യത്തിലുണ്ടായിരുന്ന സമയത്ത് അനധികൃതരമായി തന്റെ വീട്ടില്‍ ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തിയതിനാണ് പ്രവാസി പിടിയിലായത്.
Also read : സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചു ; പുതിയ നിരക്കുകള്‍ അറിയാം
ഒമാനിൽ കഴിഞ്ഞ ദിവസം പത്ത് പേര്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1147ആയി ഉയർന്നു. 353 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 582 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 111,837ഉം, ഭേദമായവരുടെ എണ്ണം 97949ഉം ആയി.
Post Your Comments