Latest NewsIndiaNews

പള്ളിയുടെ മറവില്‍ പെണ്‍വാണിഭം; മേല്‍നോട്ടക്കാരന്‍ കാലെ ബാബ അറസ്റ്റിൽ

ലകനൗ : ലക്‌നൗവില്‍ ജമാ മസറിനെ മറയാക്കി പെണ്‍വാണിഭം നടത്തിയ പള്ളി മേല്‍നാട്ടക്കാരന്‍ പിടിയില്‍. കാലെ ബാബ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Read Also : യാത്രക്കാരെ തിരികെ എത്തിക്കാന്‍ ഒരുങ്ങി കെഎസ്‌ആര്‍ടിസി; ടിക്കറ്റ് നിരക്കില്‍ വൻ ഇളവുകൾ പ്രഖ്യാപിച്ചു

വിവിധ തരം ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയ്ക്കായി എത്തുന്ന സ്ത്രീകളെ ഇയാള്‍ ചൂഷണം ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജമാ മസറില്‍ സംശയാസ്പദമായ രീതിയില്‍ ചില കാര്യങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി പള്ളിയുടെ സമീപത്തുള്ള മുറിയില്‍ നടത്തിയ പരിശോധനയിലാണ് ഒരു പുരുഷനെയും സ്ത്രീയെയും മോശമായ രീതിയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ നാട്ടുകാര്‍ കാലെ ബാബെയെ പിടികൂടി പോലീസിന് കൈമാറി. വന്ധ്യത, രക്താര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്ന സ്ത്രീകളെ താന്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് കാലെ ബാബ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button