തിരുവനന്തപുരം : സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെട്ടു എന്ന് എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയില്‍ വാദമുന്നയിച്ചതിനു പിന്നാലെ സര്‍ക്കാറിനെ ന്യായീകരിച്ചവരെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഇക്കാര്യം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ജൂലായ് 6 ന് തന്നെ ആരോപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ഇ.ഡി സീല്‍ഡ് കവറില്‍ ശിവശങ്കരന് സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ നടത്തിയ ഇടപെടലുകളുടെ തെളിവ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് . അതോടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെടല്‍ ഉണ്ടായതിന് തെളിവില്ല എന്ന് പറഞ്ഞിരുന്നവര്‍ ഇനിയെന്ത് പറയുമെന്ന് അദ്ദേഹം പരിഹസിച്ചു.
സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെട്ടു എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ.കെ സുരേന്ദ്രന് ജൂലായ് 6 ന് തന്നെ ആരോപിച്ചിരുന്നു. ഇന്ന് ഇ.ഡി സീല്‍ഡ് കവറില്‍ ശിവശങ്കരന് സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ നടത്തിയ ഇടപെടലുകളുടെ തെളിവ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് . അതോടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ് . മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെടല്‍ ഉണ്ടായതിന് തെളിവില്ല എന്ന് പറഞ്ഞിരുന്നവര്‍ ഇനിയെന്ത് പറയും ?
https://www.facebook.com/Sandeepvarierbjp/posts/4585185371523193
Post Your Comments