ഇടുക്കി: പീഡനത്തിനിരയായ 17കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇടുക്കിയിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കേസില്‍ പ്രതിയായ അയല്‍വാസിയായ യുവാവ് ഒളിവിലാണ്.
പീഡനത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. . യുവാവിനെതിരെ പീഡനത്തിന് കട്ടപ്പന പൊലീസില്‍ പെണ്‍കുട്ടിയുടെ കുടുബം പരാതി നല്‍കിയിരുന്നു. യുവാവിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.
Post Your Comments