മലപ്പുറം: മന്ത്രി.കെ.ടി.ജലീലിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവം , യാസര്‍ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ മന്ത്രി കെ.ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് മലപ്പുറം എസ്.പി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. മലപ്പുറം ചങ്ങരംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്.
Read Also : പ്രവാസിയെ കേരളത്തിലേക്ക് നാടുകടത്താന്‍ ശ്രമിച്ച സംഭവത്തെ ന്യായീകരിച്ച് കെ ടി ജലീല്‍
പ്രവാസിയായ യാസറിനെ യു.എ.ഇയില്‍ നിന്നും നാടുകടത്താന്‍ മന്ത്രി കെ.ടി ജലീല്‍ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷാണ് ഇതു സംബന്ധിച്ച മൊഴി നല്‍കിയത്.
മന്ത്രിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതിന്റെ പേരിലാണ് തന്നെ വേട്ടയാടുന്നത് എന്നാണ് യാസര്‍ എടപ്പാളിന്റെ ആരോപണം. മന്ത്രിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് കെ.ടി ജലീലിന്റെ ഓഫീസിന് മുന്നില്‍ യാസര്‍ എടപ്പാളിന്റെ കുടുംബം പ്രതിഷേധിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Post Your Comments