പാട്ന: കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിയ്ക്കുമെന്ന് നിങ്ങള്‍ക്ക് അവകാശപ്പെടാനാകുമോ ? കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും കടത്തിവെട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സസരം ബൈദ മൈതാനത്തു നടന്ന തെരഞ്ഞെടുപ്പ് റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡിഎ സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. എന്നാല്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ അമിതാധികാരം പുനസ്ഥാപിക്കുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍, ഇത് പറഞ്ഞതിന് ശേഷം അത്തരം ആളുകള്‍ക്ക് ബീഹാറിലെ ജനങ്ങളോട് വോട്ടുചോദിക്കാന്‍ കഴിയില്ല. രാജ്യത്തെ സംരക്ഷിക്കാന്‍ സ്വന്തം മക്കളെ അതിര്‍ത്തിയിലേയ്ക്ക് അയക്കുന്ന ബീഹാര്‍ ജനതയോട് വോട്ട് ചോദിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വീകരിച്ചുപോരുന്ന ഇത്തരം നടപടികള്‍ കാരണം കമ്മ്യൂണിസ്റ്റ് ഭീകരരുടെ പ്രവര്‍ത്തനം ചില മേഖലകളില്‍ മാത്രമായി ചുരുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സസരം ബൈദ മൈതാനത്തെ റാലിയ്ക്ക് ശേഷം അദ്ദേഹം ഗയയിലെ റാലിയിലാണ് പങ്കെടുക്കുന്നത്.
Post Your Comments