സിനിമയിൽ എത്തി പതിനഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്ന മലയാളത്തിന്റെ പ്രിയനടിയാണ് മംമ്ത മോഹന്‍ദാസ്. നടിയായി മാത്രമല്ല ഗായികയായും തിളങ്ങിയ മംമ്ത അര്‍ബുദം ബാധിച്ചപ്പോഴും ഒരു പുഞ്ചിരിയോടെ അതിനെതിരെ പോരാടി. വിവാഹ ജീവിതം പോലും അതിൽ തകർന്നപ്പോഴും തൻറെ ഇച്ഛാ ശക്തികൊണ്ട് നേരിട്ട മംമ്ത തന്റെ പുതിയ ചുവടുവയ്പ്പിനെകുറിച്ച് പങ്കുവച്ച് എത്തിയിരിക്കയാണ് ഇപ്പോൾ .
നിര്‍മാണ രംഗത്തേക്ക് കടക്കുകയാണ് താരം. സുഹൃത്തും സംരംഭകനുമായ നോയല്‍ ബെന്നിനൊപ്പം ചേര്‍ന്നാണ് നടി നിര്‍മ്മാണ രംഗത്തേക്കെത്തുന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ നീളുന്ന സിനിമാജീവിതത്തിന് ഇതോടു കൂടി തുടര്‍ച്ചയാകുകയാണെന്ന് മംമ്ത ഫേസ്ബുക്കില്‍ കുറിച്ചു. മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പേരിലാണ് പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചിരിക്കുന്നത്. ഈ പ്രൊഡക്ഷന്‍ ഹൗസ് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് മംമ്ത വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
Post Your Comments