വാഷിംഗ്ടണ്‍: ഇന്ത്യ, റഷ്യ, ചൈന എന്നിവിടങ്ങളിലെ വായു മലിനമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ഡെമോക്രാറ്റിക് എതിരാളി ജോ ബിഡന്റെ പദ്ധതികളെ അപലപിച്ച് കൊണ്ടാണ് ട്രംപ് ഇന്ത്യയിലെതടക്കം വായു മലിനമാണെന്ന് അഭിപ്രായപ്പെട്ടത്. ചൈനയെ നോക്കൂ, അത് എത്രത്തോളം മലിനമാണ്. റഷ്യയെ നോക്കൂ, ഇന്ത്യയെ നോക്കൂ – അത് മലിനമാണ്. വായു മലിനമാണ്,’ ടെന്നസിയിലെ നാഷ്വില്ലില്‍ നടന്ന ചര്‍ച്ചയില്‍ ട്രംപ് പറഞ്ഞു.
പാരിസ് കാലാവസ്ഥാ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിനെ ന്യായീകരിച്ചായിരുന്നു ഇന്ത്യയും ചൈനയും റഷ്യയും തങ്ങളുടെ ‘മലിനമായ വായു’ ശ്രദ്ധിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ആരോപിച്ചത്. ‘ട്രില്യണ്‍ കണക്കിന് ഡോളര്‍ എടുക്കേണ്ടിവന്നതിനാല്‍ ഞാന്‍ പാരീസ് കരാറില്‍ നിന്ന് പിന്മാറി, ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വേണ്ടത്ര കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നും ശ്വസിക്കാന്‍ കഴിയാത്ത വായു ഉള്ള പ്രദേശങ്ങളായി മുദ്രകുത്തുന്നതായും ട്രംപ് ആവര്‍ത്തിച്ചു.
ആഗോള താപനില 2 ഡിഗ്രി സെല്‍ഷ്യസിനു താഴെയാക്കാനുള്ള അന്താരാഷ്ട്ര കരാര്‍ യുഎസ് തൊഴിലാളികള്‍ക്ക് ദോഷകരമാണെന്ന് പറഞ്ഞ് 2015 ല്‍ പാരീസ് കാലാവസ്ഥാ കരാറില്‍ നിന്ന് ട്രംപ് പിന്മാറിയിരുന്നു. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ പാരീസ് കരാറില്‍ നിന്ന് കൂടുതല്‍ നേട്ടമുണ്ടാക്കുന്നുവെന്ന് അദ്ദേഹം നിരന്തരം വാദിച്ചു.
Post Your Comments