
ചണ്ഡിഗഡ് : അനധികൃതമായി വിദേശത്തു നിന്നും ധനം സമാഹരിച്ച കേസിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ് സിംഗിന്റെ മകൻ റാണിന്ദർ സിംഗിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് . അടുത്ത ചൊവ്വാഴ്ച ഹാജരാകണമെന്നാണ് നിർദ്ദേശം.
Read Also : പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു
വിദേശ നാണ്യ നിയന്ത്രണ നിയമം ലംഘിച്ച് വിദേശത്തു നിന്നും വൻ തുക സമാഹരിച്ചെന്നാണ് റാണിന്ദറിനെതിരെ ഉയരുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട് എഡി കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് റാണിന്ദർ സിംഗിന് 2016 ലും ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചാബ് കോടതിയിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. സ്വിറ്റ്‌സർലാന്റിലെ നിക്ഷേപം സംബന്ധിച്ച വിവരങ്ങളായിരുന്നു അന്ന് പ്രധാനമായും എൻ ഫോഴ്‌സ്‌മെന്റ് ചോദിച്ചറിഞ്ഞത്.
Post Your Comments