Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ഡൽഹി കലാപം: താഹിര്‍ ഹുസൈന്‍ കുറ്റം ചെയ്തതിന് തെളിവുണ്ട്, ജാമ്യാപേക്ഷ തള്ളി കോടതി

ജാമ്യാപേക്ഷ പരിഗണിക്കേ താഹിര്‍ ഹുസൈനെ അമേരിക്കന്‍ കോമിക് പുസ്തകത്തിലെ കിംപിന്‍ എന്ന വില്ലന്‍ കഥാപാത്രത്തോടും കോടതി ഉപമിച്ചു.

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിയുടെ മറവില്‍ ഡല്‍ഹിയില്‍ വ്യാപക കലാപം അഴിച്ചുവിട്ട മുന്‍ ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ ജാമ്യാപേക്ഷ തള്ളി കോടതി. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് താഹിര്‍ ഹുസൈന്‍ കോടതിയെ സമീപിച്ചത്.

ഇതിനു പുറമേ, മറ്റ് എട്ട് കേസുകളില്‍ കൂടി ഇയാള്‍ പ്രതിയാണ്. മൂന്ന് കേസുകളിലും താഹിറിന്റെ പങ്ക് വ്യക്തമായതിനെ തുടര്‍ന്നാണ് കോടതി അപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ പരിഗണിക്കേ താഹിര്‍ ഹുസൈനെ അമേരിക്കന്‍ കോമിക് പുസ്തകത്തിലെ കിംപിന്‍ എന്ന വില്ലന്‍ കഥാപാത്രത്തോടും കോടതി ഉപമിച്ചു.

വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുന്നതിനായി താഹിര്‍ ഹുസൈന്‍ കയ്യൂക്കും, രാഷ്ട്രീയ സ്വാധീനവും ഉപയോഗപ്പെടുത്തിയതായി പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടതായി അഡീഷണല്‍ സെഷന്‍ കോടതി ജഡ്ജ് വിനോദ് യാദവ് പറഞ്ഞു. സംഭവ സ്ഥലത്ത് പ്രതി ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

read also: മുകുന്ദ് നരവാനെ നേപ്പാളിലേക്ക്: കരസേനാ മേധാവിയുടെ സന്ദര്‍ശനത്തിനു മുമ്പായി റോ തലവൻ നേപ്പാളിലെത്തി

പ്രതിഷേധക്കാരെ താഹിര്‍ ഹുസെെന്‍ മനുഷ്യ ആയുധങ്ങളായി ഉപയോഗിക്കുകയായിരുന്നു. ഡല്‍ഹിയില്‍ പ്രതിഷേധത്തിന്റെ മറവില്‍ നടന്ന കലാപങ്ങള്‍ ഇന്ത്യയുടെ മനസ്സാക്ഷിയ്ക്ക് ഏല്‍പ്പിച്ച മുറിവാണ്. പ്രതിയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അതീവ ഗൗരവുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

read also: പരിചയമുള്ള കമ്പനി ആയതിനാൽ അവിടെ ഇൻവെസ്റ്റ് ചെയ്താൽ നന്നായിരിക്കും എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളു, കുമ്മനത്തെ ഇതിൽ പെടുത്തിയത് ആസൂത്രിതം : ഒന്നാംപ്രതി പ്രവീൺ

താഹിര്‍ ഹുസൈന് ജാമ്യം നല്‍കിയാല്‍ ഇയാളുടെ പ്രദേശവാസികളുള്‍പ്പെടെയുള്ള കേസിലെ ദൃക്‌സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാദ്ധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് താഹിര്‍ ഹുസൈന്റെ ജാമ്യം നിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button