COVID 19KeralaLatest News

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വൃദ്ധയായ കോവിഡ് രോഗിയോട് ആശുപത്രി അധികൃതരുടെ ക്രൂരത; ആശുപത്രിയിലെ കട്ടിലില്‍ കെട്ടിയിട്ടു, തലപൊട്ടി രക്തസ്രാവം

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വൃദ്ധയായ കോവിഡ് രോഗിയോട് ആശുപത്രി അധികൃതരുടെ ക്രൂരത. കോവിഡ് രോഗിയെ കട്ടിലില്‍ കെട്ടിയിടുകയായിരുന്നു. തൃശൂര്‍ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയില്‍ വീട്ടില്‍ കുഞ്ഞിബീവിക്കാണ് ദുരനുഭവം ഉണ്ടായത്. ജീവനക്കാര്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചെന്നും തുടര്‍ന്ന് കട്ടിലില്‍ നിന്ന് താഴേക്ക് വീണ് ഇവര്‍ക്ക് തലയ്ക്ക് പരുക്ക് പറ്റിയതായും ആരോപണം ഉയര്‍ന്നു.

അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രിക്കും, തൃശൂര്‍ ഡിഎംഒക്കും ബന്ധുക്കള്‍ പരാതി നല്‍കി. കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ച മരുമകള്‍ പരിചരിക്കാന്‍ കൂടെ നില്‍ക്കാര്‍ അനുവാദം ചോദിച്ചെങ്കിലും അധികൃതര്‍ ഇതിനനുവദിച്ചില്ല. അവശയായ ഇവരെ കട്ടിലില്‍ കെട്ടിയിട്ടതായും രോഗം മൂര്‍ച്ചിച്ച്‌ അബോധാവസ്ഥയിലായ ഇവര്‍ കട്ടിലില്‍ നിന്ന് തറയിലേക്ക് വീണെന്നും പരാതി ഉയര്‍ന്നു.

കൊവിഡ് രോഗിയായ ഇവരെ കഴിഞ്ഞ 18 ന് കുട്ടനെല്ലൂരിലെ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. 20 ന് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് മുറിവ് പറ്റിയതിനെ തുര്‍ന്ന് ഏഴ് തുന്നലിട്ടിട്ടുണ്ട്. പല്ല് ഇളകിയതായും കണ്ണിനടിയിലും മുഖത്ത് പലഭാഗങ്ങളിലും രക്തം കട്ടപിടിച്ചതായും ബന്ധുക്കള്‍ പറയുന്നു.

read also: രാജ്യത്ത് കൊവിഡ് ഭേദമാകുന്നവരുടെ നിരക്ക് 90 ശതമാനത്തിലേക്ക് : പ്രതീക്ഷയോടെ ജനങ്ങൾ

ഇതേ വാര്‍ഡില്‍ ചികിത്സയിലുള്ള മറ്റു രോഗികള്‍ കെട്ടിയിട്ട നിലയില്‍ താഴെ വീണ് കിടക്കുന്ന കുത്തുബീവിയുടെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച്‌ കൊടുക്കുകയായിരുന്നു. കുഞ്ഞു ബീവിയെ ബന്ധുക്കള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ മകന്‍ വിദേശത്താണ്. കുഞ്ഞു ബീവിയുടെ വീട്ടിലെ മറ്റ് അംഗങ്ങളും കൊവിഡ് ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button